ചങ്ങനാശേരി: അരക്കുതാഴെ കിടക്കുന്ന (ലോ വെയ്സ്റ്റ്) പാന്‍റ് ധരിച്ചതിന് അധ്യാപകന്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. നെടുങ്ങാടപ്പള്ളി സി.എം.എസ് ഹൈസ്കൂളിലെ എട്ടാംക്ളാസ് വിദ്യാര്‍ഥി ശാന്തിപുരം ഗലേത് തടത്തില്‍ ജോയലിനാണ്(13) മര്‍ദനമേറ്റത്. കാലിലും വയറ്റിലും മര്‍ദനമേറ്റ വിദ്യാര്‍ഥി ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. ഉച്ചകഴിഞ്ഞ് കെമിസ്ട്രി ക്ളാസില്‍ ഇരിക്കുകയായിരുന്ന തന്നെ അധ്യാപകന്‍ മറ്റൊരു കുട്ടിയെ വിട്ട് സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയും അരക്കുതാഴെ കിടക്കുന്ന പാന്‍റ്സ് ധരിച്ചതിനെ ചോദ്യംചെയ്ത് വടികൊണ്ട് മര്‍ദിക്കുകയുമായിരുന്നെന്ന് വിദ്യാര്‍ഥി പറയുന്നു.
ഭിത്തിയിലേക്ക് പിടിച്ചുതള്ളിയതിനാല്‍ തലയിടിക്കുകയും തൊട്ടടുത്ത് കിടന്ന മേശയില്‍ വയര്‍ഭാഗം ഇടിക്കുകയും ചെയ്തു. ഇതെല്ലാം കണ്ട് പ്രധാനാധ്യാപകന്‍ തൊട്ടടുത്ത് നിന്നിരുന്നു. അധ്യാപകനെ ആക്ഷേപിച്ചെന്നുപറഞ്ഞ് തനിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥി പറഞ്ഞു. സ്കൂള്‍വിട്ടതിനുശേഷം അരമണിക്കൂറോളം വൈകിയാണ് തന്നെ വീട്ടില്‍ പോകാന്‍ അനുവദിച്ചതെന്നും ജോയല്‍ പറയുന്നു.
വീട്ടിലത്തെിയ കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് മാതാവ് ഡലീന പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കി. വൈകീട്ട് ആറോടെ ചൈല്‍ഡ് വെല്‍ഫെയര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി കുട്ടിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മാതാവ് ഡലീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.